ഏത് പ്രായക്കാർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു കായിക ഇനമാണ് ഫുട്‌ബോൾ. കായിക മത്സരങ്ങളുടെ കവിത എന്നാണ് ഫുട്‍ബോളിനെ വിശേഷിപ്പിക്കുന്നത്. ഫുട്‍ബോളിനെ കൂടുതൽ ഇഷ്ടപ്പെടുന്നവർക്ക് പോലും അറിയാത്ത ഒത്തിരി അതിശയിപ്പിക്കുന്ന വസ്തുതകൾ ഈ കായിക ഇനത്തെ കുറിച്ചുണ്ട്. ഫുട്‍ബോൾ കണ്ട് പിടിച്ചത് ഏകദേശം 476 ബി സി യിൽ ചൈനയിലാണ്. ഭൂമിയിൽ ഏറ്റവും കൂടുതൽ ആളുകൾ കളിച്ചതും കണ്ടതുമായ ഒരു കായിക ഇനമാണ് ഫുട്‍ബോൾ. കനേഡിയക്കാരും അമേരിക്കക്കാരും ഫുട്‍ബോളിനെ സോക്കർ എന്നാണ് വിശേഷിപ്പിക്കുന്നത്.
ഓരോ കളിയിലും ഫുട്‍ബോൾ താരങ്ങൾ ശരാശരി 9.65 കിലോമീറ്റർ ഓടുന്നു. ബാസ്കറ്റ് ബോളിന്റെ ആദ്യ ഗെയിം ഒരു സോക്കർ ബോൾ ഉപയോഗിച്ചാണ് കളിച്ചത്. ലോകത്തിലെ എൺപത് ശതമാനത്തോളം ഫുട്‍ബോളുകളും പാകിസ്താനിലാണ് നിർമ്മിക്കപ്പെടുന്നത്. ഫുട്‍ബോളിനെ മനോഹരമായ ഗെയിം എന്ന് വിശേഷിപ്പിച്ചത് ആരാണ് എന്ന് നിങ്ങൾക്കറിയുമോ. അത് ഫുട്‍ബോളിന്റ രാജാവ് എന്നറിയപ്പെടുന്ന പെല ആയിരുന്നു. ഫുട്‍ബോൾ മൈതാനത്തിന്റെ ആകെ നീളം 91 . 44 മീറ്ററാണ്.
ഫുട്‍ബോൾ കളിക്ക് ആകെ തൊണ്ണൂറ് മിനിട്ട് ആണ്,അതിനെ നാല്പത്തിയഞ്ച് മിനിട്ട് വീതം രണ്ട് ഭാഗങ്ങളാക്കി തിരിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ഉത്തര കൊറിയയിലെ രുഗ്‌രാടോ മൈടെ സ്റ്റേഡിയം. 1913 വരെ ഗോളികൾ അവരുടെ ടീം അംഗങ്ങളിൽ നിന്നും വ്യത്യസ്തമായ വേഷം ധരിച്ചിരുന്നില്ല. 1964 ൽ പിറുവിൽ നടന്ന ഒരു ഫുട്‍ബോൾ മത്സരത്തിനിടെ ഒരു റഫറിയുടെ വിധി കാരണം അവിടെ പ്രക്ഷോഭം ഉണ്ടാകുകയും മുന്നൂറ് ലധികം പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ലോകത്തിലെ ആദ്യത്തെ ഫുട്‍ബോൾ ക്ലബ്ബാണ് 1857 ൽ സ്ഥാപിതമായ ഇഗ്ളീഷ് ഷെഫീൽഡ് ഫുടബോൾ ക്ലബ്ബ്. പ്രൊഫെഷണൽ ഫുട്‍ബോളിൽ ഉപയോഗിക്കുന്ന പന്ത് നൂറ്റി ഇരുപത് വർഷമായി ഒരേ വലിപ്പവും ഒരേ ആകൃതിയുമാണ് പിന്തുടരുന്നത്.