ഈ കൊറോണ കാലത്തു എല്ലാവർക്കും വളരെ ഉപകാരപ്രദമായ സർവീസാണ് ഓൺലൈൻ പർച്ചെയ്‌സിങ്. എന്നാൽ എല്ലാ കാലത്തും ഓൺലൈൻ ഷോപ്പിങ്ങിനെ മാത്രം ആശ്രയിക്കുന്നവരും ഉണ്ടാകുമല്ലേ. അപ്പോൾ ഇന്ന് നമുക്ക് ഓൺലൈൻ സൈറ്റുകളിൽ വാങ്ങാൻ കിട്ടുന്ന കുറച്ചു അപൂർവമായ വസ്തുക്കൾ പരിചയപെട്ടാലോ. ഓൺലൈൻ സൈറ്റുകളിൽ വാങ്ങാൻ കിട്ടാത്ത ഒരു സാധനങ്ങളും ഉണ്ടാകില്ല അല്ലെ.

ഡെസ്ക്ടോപ്പ് ഫ്രിഡ്ജ് കണ്ടിട്ടുള്ളവരാണോ നിങ്ങൾ. ഓഫീസിലും മറ്റും പോകുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു ഫ്രിഡ്ജാണ് ഇത്. നാല് ലിറ്ററോളം വെള്ളം സ്റ്റോർ ചെയ്യാൻ കഴിയുന്ന ഈ ഫ്രിഡ്ജ് ചൂട് കാലങ്ങളിൽ പുറത്തു പോകുന്നവർക്ക് വളരെ ഉപകാരപ്രദമായിരിക്കും. ബാറ്ററി ഉപയോഗിച്ചും വൈധ്യുതി ഉപയോഗിച്ചും പ്രവർത്തിക്കുന്നതുമായ ഈ ഫ്രിഡ്ജിന്റെ വില ആമസോണിൽ ഏകദേശം മൂവായിരം രൂപയോളമാണ്. ഭക്ഷണങ്ങളും കോസ്‌മെറ്റിക് മെറ്റേരിയൽസും ഉപയോഗിക്കാൻ ഈ ഫ്രിഡ്ജ് തന്നെ ദാരാളം.

ബബിൾ പേപ്പർ സിമുലേറ്റർ ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങുമ്പോൾ അത് കേടുപാട് വരാതിരിക്കാൻ പൊതിഞ്ഞിരിക്കുന്ന ബബിൾ പേപ്പറുകൾ നിങ്ങൾ കണ്ടിട്ടില്ലേ. ആ പേപ്പറിലെ കുമിളകളെ പൊട്ടിച്ചു കളയാൻ എല്ലാവർക്കും ഏറെ ഇഷ്ടമായിരിക്കും. എന്നാൽ അതെ ബബിൾ പേപ്പർ പൊട്ടിക്കുന്ന ഫീൽ കിട്ടാൻ വേണ്ടി ജപ്പാനിലെ ഒരു കമ്പനി ബബിൾ പേപ്പർ സിമുലേറ്റർ പുറത്തിറക്കി. ഒരു കീചെയിൻ മോഡലിൽ ലഭിക്കുന്ന ഈ സിമുലേറ്ററിന് ഏകദേശം എണ്ണൂറ്റി അൻപത് രൂപയോളമാണ് ആമസോണിൽ ഇതിന്റെ വില.

നല്ല കനത്ത മഴയത്തു പുറത്തിറങ്ങുമ്പോൾ കുടയുണ്ടായിട്ടും കാര്യമൊന്നുമില്ല. എന്നാൽ നല്ല പെരുംമഴയത്തു ഒരു തുള്ളി വെള്ളം പോലും ശരീരത്തു വീഴാതിരിക്കാൻ സഹായിക്കുന്ന ഒരു കുടയുണ്ട്. ശരീരം മുഴുവൻ കവർ ചെയ്യുന്ന ഫുൾ ബോഡി അംബ്രല്ല. ഓൺലൈൻ സൈറ്റുകളിൽ ഈ കുട ലഭ്യമാണ്. ട്രാൻസ്പെരന്റ് ആയ ഒരു മെറ്റീരിയൽ ആണ് ഈ കുടകളിൽ ഉപയോഗിച്ചിരിക്കുന്നത്.