ചില സ്ഥലങ്ങളിൽ നാം ശ്രെദ്ധിക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്. അതുപോലെയാണ് ചില പാലങ്ങളും. കണ്ടാൽ വളരെ പേടിയാകുന്ന രീതിയിലാണ് ചില പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ അതീവ ധൈര്യ ശാലികൾക്ക് മാത്രമേ ഈ പാലങ്ങളിലൂടെ യാത്ര ചെയ്യുവാൻ കഴിയുകയുള്ളൂ. അത്തരത്തിലുള്ള അപകടകാരികളായ കുറച്ചു പാലങ്ങളെ നമുക്ക് പരിചയപെട്ടാലോ.

റഷ്യൻ സ്കൈ ബ്രിഡ്ജ് എന്ന പാലത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. രണ്ട് വശത്തും കൈ വേലി ഇല്ലാതെ വാഹനങ്ങൾക്ക് കടന്നു പോകാൻ ഒരു വഴി പോലുമില്ലാതെയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. വെറും മരം കൊണ്ട് നിർമ്മിച്ച പാതയും ഇരുവശത്തുമുള്ള വെള്ളവും ഈ പാലത്തെ കൂടുതൽ അപകടകാരികളാക്കുന്നു. ഒരു ചെറിയ അശ്രദ്ധ മതി ആഴമുള്ള ജലാശയത്തിലേക്ക് നിലംപതിക്കാൻ.

നമ്മുടെ അയൽരാജ്യമായ പാകിസ്താനിലെ പ്രശസ്തമായ ഒരു പാലമാണ് ഹുസ്സൈനി ഹാങ്ങിങ് ബ്രിഡ്ജ് പാകിസ്ഥാൻ. കയറും മൺകട്ടകളും കൊണ്ട് നിർമ്മിച്ച ഈ പാലത്തിൽ രണ്ട് മൺകട്ടകൾക്ക് ഇടയിൽ ഒരാൾക്ക് ഊർന്നു പോകാനുള്ള വിടവാണ് ഈ പാലത്തിന്റെ അപകടകരമായ പ്രത്യേകത. വർഷാവർഷവും പത്തു പേര് എങ്കിലും ഈ പാലത്തിന്റെ പോരായ്മ കൊണ്ട് മരണപ്പെടാറുണ്ട്.

2017 ൽ നിർമ്മിക്കപ്പെട്ട നാനൂറു മീറ്ററിലധികം നീളവും ആയിരത്തി അറുനൂറ് അടിയിലധികം ഉയരവുമുള്ള ഒരു ഗ്ലാസ് പാലമാണ് ഹോഗിയാകൂ ഗ്ലാസ് ബ്രിഡ്ജ് ചൈന. ടൂറിസ്റ്റുകളെ ആകർഷിക്കുവാനാണ് ചൈന ഈ പാലം നിർമ്മിച്ചത്, പൊട്ടാത്ത ഗ്ലാസ് കൊണ്ടാണ് ചൈന ഈ പാലം നിർമ്മിച്ചിരിക്കുന്നത്.