കുട്ടികലങ്ങളിൽ പല കണ്ടു പിടിത്തങ്ങളും നടത്തിയിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. കളിപ്പാട്ടത്തിന്റെ മോട്ടർ അഴിച്ചെടുത്തു ഫാൻ ഉണ്ടാക്കിയും മെഴുക് ഉരുക്കി വലിയ തീഗോളം ഉണ്ടാക്കിയും പല കണ്ടുപിടിത്തങ്ങളും നടത്തി നമ്മുടെ ഉള്ളിലെ ഗവേഷകരെ പുറത്തെടുത്തിട്ടുള്ളവരായിരിക്കും നമ്മളിൽ ചിലർ എങ്കിലും. അങ്ങനെയുള്ള കുറച്ചു കണ്ടുപിടിത്തങ്ങൾ ഇന്ന് നമുക്ക് പരിചയപ്പെട്ടാലോ.

വെള്ളത്തിനടിയിലെ കാഴ്ചകൾ അതീവ മനോഹരമാണല്ലേ. എന്നാൽ നീന്തൽ അറിയാത്ത ഒരാൾ എങ്ങനെ വെള്ളത്തിന്റെ അടിത്തട്ടിലേക്ക് പോകും. സ്റ്റീൽ ഷെയ്മർ ആന്റീ ഷൈമേർ എനിക്കോർമാൻ എന്നിവർ ചേർന്ന് അവരുടെ വീട്ടിലെ വാട്ടർ ടാങ്കിൽ ഒരു കിടിലൻ മുങ്ങി കപ്പൽ ഉണ്ടാക്കി. വീട്ടിലെ ടാൻഗും കുറച്ചു മോട്ടോറുകളും ഓക്സിജൻ സിലിണ്ടറുകളും കൊണ്ടാണ് ഈ കപ്പൽ നിർമ്മിച്ചിരിക്കുന്നത്. വെള്ളത്തിനടിയിലെ കാഴ്ചകൾ കുറച്ചു നേരം കണ്ടിരിക്കാൻ മാത്രമാണ് ഈ കപ്പൽ ഉണ്ടാക്കിയത്.

അത്യാവശ്യം വളരെ വേഗത്തിൽ പോകാൻ പറ്റുന്ന ഈ മുങ്ങി കപ്പൽ ഇവരുടെ ആദ്യ പരീക്ഷണമായിരുന്നു. അതിൽ അവർ പൂർണ്ണമായി വിജയിക്കുകയും ചെയ്തു. നിലമുഴുകുന്ന ട്രാക്ടറുകൾ കണ്ടിട്ടുള്ളവരാണോ നിങ്ങൾ. എന്നാൽ ഒരു ട്രാക്ടർ റൈസ് മില്ലായി ഉപയോഗിക്കാം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. എന്നാൽ ഇന്ത്യയിലെ ഉൾനാടൻ പ്രദേശത്തെവിടെയോ ആണ് ഈ ചിന്ത ഉദിച്ച ശാസ്ത്രജ്ഞൻ ജീവിക്കുന്നത്. എന്നാൽ കുറച്ചു നാളായി പലരും കാണുന്ന ഈ റൈസ് മിൽ ശരിക്കും അത്ഭുതം തന്നെയാണ്.

സാദാരണ റൈസ് മില്ലിൽ ഉള്ളത് പോലെ തന്നെ ഈ മൊബൈൽ റൈസ് മില്ലിലും അരി നല്ല വൃത്തിയായി പൊടിച്ചെടുക്കാം. ട്രാക്ടർ എൻജിൻ ഒരു മരത്തിൽ കടിപ്പിച്ചു കൊണ്ടാണ് ഈ റൈസ് മിൽ പ്രവർത്തിക്കുന്നത്. ഈ മിൽ ഏത് സ്ഥലത്തേക്ക് വേണമെങ്കിലും തള്ളി നീക്കാനും കഴിയുന്നു. കുറച്ചു ഡീസൽ ഒഴിച്ച് കൊടുത്താൽ എത്ര സാധനങ്ങൾ വേണമെങ്കിലും നിമിഷങ്ങൾക്കുള്ളിൽ പൊടിച്ചെടുക്കാം.