പ്രിയം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ഒരു പെൺകുട്ടിയായിരുന്നു ദീപ. പ്രിയം എന്ന ചിത്രം കണ്ടവരാരും ആ പാവം പെൺകുട്ടിയുടെ മുഖം മറന്നു പോകില്ല. ചില നായികമാരെ ഓർത്തുവയ്ക്കാൻ അവർ ഒരുപാട് ചിത്രങ്ങളൊന്നും വലിച്ചുവാരി അഭിനയിക്കണമെന്ന് ഇല്ല. എന്നും ഓർക്കാനുള്ള ഒരു ചിത്രം ഒരൊറ്റ ചിത്രം അഭിനയിച്ചാൽ മതി. ആ ഒരെണ്ണം തന്നെ ധാരാളമാണ്. അത്തരത്തിൽ മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപാട് ഇഷ്ടപ്പെടുന്നതുമായ ഒരു നടിയായിരുന്നു ദീപാ നായർ. ഇപ്പോൾ പ്രിയം എന്ന ചിത്രത്തെ പറ്റിയും ആ ചിത്രത്തിൽ ദീപ ചെയ്ത വേഷത്തെ പറ്റിയുമൊക്കെ ഒരു ആരാധകൻ എഴുതിയ കുറിപ്പാണ് തരംഗമായി മാറുന്നത്. അതിൽ വ്യക്തമായി എഴുതിയിരിക്കുന്ന ഒരു കാര്യമുണ്ട്.
ആ ചിത്രം റിലീസ് ആയ കാലഘട്ടത്തിൽ ആ ചിത്രത്തിലെ ഗാനങ്ങൾ ഒരു തലമുറയെ മുഴുവൻ ആവേശത്തിൽ ആകുവാൻ പാകത്തിൽ ഉള്ളതായിരുന്നു. അതുപോലെ ദീപ എന്ന അഭിനേത്രിക്ക് വലിയ പ്രാധാന്യം ഉണ്ട് എന്ന്. ഈ കഥാപാത്രം ആദ്യം തേടിയെത്തിയിരുന്നത് കാവ്യാമാധവനെ ആയിരുന്നു എന്ന് അറിയാൻ സാധിക്കുന്നത്. പക്ഷേ അന്ന് കാവ്യയുടെ പത്താം ക്ലാസിലെ പരീക്ഷ നടക്കുന്ന സമയം ആയതുകൊണ്ട് ആ വേഷം പുതുമുഖ താരമായ ദീപാ നായരെ തേടിയെത്തുകയായിരുന്നു. കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്.
കാവ്യക്ക് ഒരായിരം നന്ദി. കൂടാതെ ദീപയോടുള്ള കടുത്ത ആരാധനയും ആ വാക്കുകൾ കാണാൻ സാധിക്കുന്നുണ്ട്. അവാർഡുകൾ വാരിക്കൂട്ടിയ നായികയോ അല്ലെങ്കിൽ എല്ലാം തികഞ്ഞ അഭിനേത്രിയും സൗന്ദര്യത്തിന് പര്യായമായ പെൺകുട്ടിയും ഒന്നും അല്ലായിരുന്നു ദീപ. പക്ഷേ എഴുതി അറിയിക്കാൻ പറ്റാതെ ആ നായിക എന്നും ഉണ്ടായിരുന്നു മനസ്സിൽ. ഒറ്റ സിനിമകൊണ്ട് എല്ലാവരുടെയും പ്രിയങ്കരിയായ നടി ദീപ. പിന്നീട് മറ്റൊരു സിനിമകളിലും കണ്ടിരുന്നില്ല. വിവാഹശേഷം സിനിമ പൂർണമായും ഉപേക്ഷിച്ച താരം ഇപ്പോൾ തന്റെ കുടുംബജീവിതം ആയി തിരക്കിലാണ്. തിരുവനന്തപുരം സ്വദേശിയായിരുന്ന ദീപ പഠനത്തിനിടയിൽ ആയിരുന്നു സിനിമയിലേക്ക് എത്തുന്നത്.
പിന്നീട് ആദ്യ ചിത്രത്തിന് ശേഷം വീണ്ടും പഠനത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ലഭിക്കുകയും അതിനു പിന്നാലെ വിവാഹിതയാവുകയും ഒക്കെ ആയിരുന്നു ചെയ്തത്. വിവാഹശേഷം വിദേശത്തുപോയ ദീപ ഇപ്പോൾ ഓസ്ട്രേലിയയിലെ മെൽബണിൽ കുടുംബത്തോടൊപ്പം സന്തോഷ ജീവിതം നയിക്കുകയാണ്. താരത്തിന് ഇപ്പോൾ രണ്ടു പെൺമക്കൾ ആണുള്ളത്. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ദീപയ്ക്ക് യാതൊരു മാറ്റവും വന്നിട്ടില്ല. അതാണ് ഏറ്റവും രസകരമായ കാര്യം. കാഴ്ചയിൽ ഇപ്പോഴും ആ പഴയ സൗന്ദര്യം അതുപോലെതന്നെ ദീപയ്ക്കുണ്ട്. അമ്മയും മകളും ഒരുമിച്ചുള്ള ചിത്രങ്ങൾ പോലും സോഷ്യൽ മീഡിയയിൽ ഒക്കെ തരംഗമായിരുന്നു. ഒരായിരം ചിത്രങ്ങൾ ചെയ്ത നടിമാരെ വച്ചു നോക്കുമ്പോൾ ഒരൊറ്റ ചിത്രം കൊണ്ട് ദീപ ഇന്നും മലയാളി മനസ്സുകളിൽ ചേക്കേറി ഇരിക്കുകയാണ്. എക്കാലവും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി തന്നെ.