ശരീരത്തിൽ നിന്നും ജീവന്റെ തുടുപ്പ് നഷ്ടപ്പെട്ടാൽ അല്ലെങ്കിൽ ഉടലിൽ നിന്നും തല വേർപെട്ടാൽ പിന്നെ മരണം എന്നത് സത്യമായ കാര്യമാണ്. അത് ഭൂമിയിലുള്ള മനുഷ്യരുൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ കഴിയില്ല എന്നത് ഒരു വാസ്തവം തന്നെയാണ്. എന്നാൽ ഉടലും തലയും വേർപെടുത്തിയാലും ജീവിക്കുന്ന ജീവികൾ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാൽ ഇങ്ങനെ ജീവന്റെ തുടിപ്പ് നിലനിൽക്കുന്നത് കുറച്ചു മണിക്കൂറുകളോ കുറച്ചു ദിവസങ്ങളോ ആയിരിക്കും. അത്തരം കുറച്ചു ജീവികൾ ഏതൊക്കെയാ എന്ന് നോക്കിയാലോ.

നമുക്കെല്ലാം അടുത്തറിയാവുന്ന ഒരു പക്ഷിയാണ്‌ കോഴി. ഈ പക്ഷി തല വെട്ടി മാറ്റിയാലും ജീവിക്കാൻ കഴിയുന്ന ഒരു പക്ഷിയാണ്‌ കോഴി എന്ന് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ. ഈ അടുത്തിടെ അങ്ങനെ ഒരു കോഴി സോഷ്യൽ മീഡിയകളിൽ സജ്ജീവമായിരുന്നു. പിന്നെ തല അറുത്തുമാറ്റിയാലും ജീവിക്കുന്ന ഒരു ജീവിയാണ് പ്ലനേറിയൻ വിര. കടലിലും ശുദ്ധജല തടാകത്തിലും ചെടിയിലുമൊക്കെയാണ് ഈ വിര കാണപ്പെടുന്നത്. ഇവയെ മുറിച്ചു മുറിച്ചു വിഭജിച്ചാൽ പോലും ഈ വിരക്ക് ഒന്നും തന്നെ സംഭവിക്കില്ല.

നീരാളി അഥവാ ഒക്‌ടോപാസ്സ്‌ എന്ന സമുദ്രങ്ങളിൽ കാണപ്പെടുന്ന ജീവിയെ അറിയാത്തവർ കാണില്ല. സ്വഭാവപരമായും ശരീരപരമായും ഒട്ടേറെ വൈവിദ്യം കാത്തു സൂക്ഷിക്കുന്ന ഒരു ജീവികൂടിയാണ് ഇത്. നീരാളിയുടെ ശരീരഭാഗങ്ങൾ ഉടലിൽ നിന്നും വേർപെട്ടാലും ഒരു മണിക്കൂർ വരെ ജീവിച്ചിരിക്കാനുള്ള കഴിവ് അവക്കുണ്ടാകും. ഇനി നമുക്കെല്ലാം അടുത്തറിയുന്ന ഒരു ജീവിയാണ് തവള. എന്നാൽ തല ഇല്ലാത്ത തവള എപ്പോഴെങ്കിലും ചാടി നടക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ.

എന്നാൽ തവളക്ക് തലച്ചോറിന് മരണം സംഭവിച്ചാലും ജീവിക്കാൻ കഴിയുന്ന ഒരു ജീവിയാണ്. ചില ജീവികൾക്ക് തലയില്ലാതെയും ജീവിക്കാൻ കഴിയുമെന്ന് കണ്ടെത്തിയപ്പോൾ അതിൽ ഒരു തവളയും ഉണ്ടായിരുന്നു. തല ഇല്ലാതെ ജീവിക്കാൻ കഴിയുന്ന ജീവികളിൽ ഉൾപ്പെട്ടതാണ് തവള എന്നും തെളിയിക്കപ്പെട്ടു.