മൂന്ന് വയസ്സുള്ള ഒരു കുഞ്ഞിന് കൊറോണ സ്ഥിതീകരിച്ചു..

എല്ലാരേയും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. കേരളത്തിൽ മൂന്ന് വയസ്സുള്ള ഒരു കുഞ്ഞിന് കൊറോണ സ്ഥിതീകരിച്ചു എന്നത്. മിക്ക മാതാപിതാക്കളും ഭയം ഉളവാക്കിയ ഒരു കാര്യമായിരുന്നു ഇത്. അതിനപ്പുറം ഞെട്ടിക്കുന്ന ഒരു വാർത്ത കുട്ടികളിൽ ഇപ്പോൾ മാരകമായ കൊറോണ വൈറസ് കണ്ടെത്തി എന്നാണ് അറിയാൻ സാധിക്കുന്നത്. മുതിർന്നവർക്ക് വന്നാൽ എന്തെങ്കിലും ചെയ്യാം. പക്ഷേ കുട്ടികൾക്ക് ഈ അസുഖം വന്നാൽ വലിയ ബുദ്ധിമുട്ടായിരിക്കും എന്ന് ഇതിനോടകം പല ആളുകളും പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഏതൊരു മാതാപിതാക്കൾക്കും വേദനയുളവാക്കുന്ന വാർത്ത കൂടിയാണ് ഇത്.

എല്ലാ മാതാപിതാക്കളും കുട്ടികളെ കൊറോണ വൈറസിൽ നിന്നും രക്ഷിക്കുവാനുള്ള മുൻകരുതലുകൾ ഒക്കെ എടുക്കാറുണ്ട്. എങ്കിലും കുട്ടികൾക്ക് വരുമ്പോൾ എന്തൊക്കെ ലക്ഷണങ്ങൾ കാണിക്കും എന്നോ അതിന് ആവശ്യമായ എന്തോക്കെ ചികിത്സകൾ നൽകണമെന്നും ഒക്കെ അറിഞ്ഞിരിക്കേണ്ടത് വളരെ നല്ലതാണ്. ഈ വൈറസിന്റെ കുടുംബത്തിൽപെട്ട പുതിയൊരു തരം വൈറസ് ആണ്. സാധാരണയായുള്ള ചുമ, മൂക്കൊലിപ്പ്, എന്നിവർ ഒക്കെ ശരീരം കൊറോണ വൈറസ് ലക്ഷണം ആയി കാണിക്കുന്നതായി കണ്ടുവരുന്നത്.അതോടൊപ്പം തന്നെ സൗദി അറേബ്യയിൽ കൊറോണ വൈറസ് ഉണ്ടായപ്പോൾ 3.4% കുട്ടികളെ മാത്രമായിരുന്നു ഇത് ബാധിച്ചത് എന്ന് അറിയുന്നു.

കുട്ടികൾ രോഗബാധിത ആണെങ്കിൽ പോലും ചിലപ്പോൾ അവർ കാണിക്കുന്നത് ചെറിയ ലക്ഷണങ്ങൾ മാത്രമായിരിക്കും എന്നും അറിയാൻ സാധിക്കുന്നുണ്ട്. ആവശ്യമായ ശ്രദ്ധ നൽകുകയാണ് വേണ്ടത് .കുട്ടികൾക്ക് പലപ്പോഴും ചുമ,മൂക്കൊലിപ്പ്,മൂക്കടപ്പ്, വയറിളക്കം,തലവേദന എന്നീ രോഗങ്ങൾ ഒക്കെ ഉണ്ടാവുകയാണെങ്കിൽ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. കടുത്ത പനിയും ഇവയുടെ ലക്ഷണങ്ങളിൽ ഒന്നായി ചൂണ്ടിക്കാണിക്കുന്നുണ്ട്. രോഗലക്ഷണങ്ങൾ വലിയതോതിൽ പ്രകടമാക്കാതെ ഇരിക്കുകയും ചെയ്യാം എന്ന് ഡോക്ടർമാർ പറയുന്നുണ്ട്. ചൈനയിലും ആദ്യം കുട്ടികളിൽ നേരിയ തോതിലുള്ള രോഗ ബാധ ആയിരുന്നു കണ്ടിരുന്നത്. പിന്നീടത് വർദ്ധിക്കുന്നതായും കണ്ടിരുന്നു. ഇപ്പോൾ പുറത്തുവരുന്ന വാർത്ത മിക്ക കുട്ടികൾക്കും കൊറോണാവൈറസ് ബാധിക്കുന്നുണ്ട് എന്ന് ആണ്.

ഇതിനോടകം തന്നെ പല ആളുകളും പറഞ്ഞ ഒരു സംഭവമായിരുന്നു കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കേന്ദ്രീകരിച്ച് ആണ് ഉണ്ടാക്കുന്നത്. ആ ഒരു വാർത്ത വന്നപ്പോൾ മുതൽ ഓരോ മാതാപിതാക്കളും അസ്വസ്ഥരായിരുന്നു.കാരണം കൊറോണയുടെ സംഹാരതാണ്ഡവം നേരിട്ട് കണ്ടവരാണ് ഓരോരുത്തരും. കുഞ്ഞുങ്ങൾക്ക് വരുമ്പോഴുള്ള അവസ്ഥയെപ്പറ്റി എല്ലാവർക്കും അറിയാവുന്നതാണ്. അടുത്തകാലത്ത് സീരിയൽ നടൻ സാജൻ സൂര്യ മക്കൾക്ക് കോവിഡ് വന്നതിനെ കുറിച്ചുള്ള ഒരു അനുഭവം പങ്കു വെച്ചിരുന്നു. ആ കുറിപ്പ് വായിക്കുന്ന ഏതൊരാൾക്കും വേദനയോടെ അല്ലാതെ അത് വായിക്കാൻ കഴിയില്ല.അത്രയ്ക്ക് ഭീകരമായിരുന്നു കോവിഡിന്റെ അവസ്ഥയെന്ന് സാജൻ സൂര്യ വിവരിച്ചിട്ടുണ്ടായിരുന്നു കുറിപ്പിൽ. ആ കുറിപ്പ് വൈറൽ ആവുകയും ചെയ്തിരുന്നു. കുട്ടികളിലെ കോറോണയുടെ ലക്ഷണങ്ങൾ പറ്റി അറിയുന്നതിനായി ഈ വീഡിയോ കാണാം.

Leave a Reply