മലയാളത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെട്ട ഒരു യുവതാര നിരയായിരുന്നു പൃഥ്വിരാജ്,ജയസൂര്യ, ഇന്ദ്രജിത്ത്, നരേനും . ആളുകൾ ഈ കോമ്പിനേഷൻ കൂടുതൽ ഇഷ്ടപ്പെട്ടത് ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെ ആയിരിക്കും. കലാലയ ജീവിതത്തിലെ മനോഹരമായ ഒരു ഭാവം കൊണ്ടുവന്ന ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്. ഏതൊരാളും ഓർത്തുപോകുന്ന കലാലയത്തിലെ ഗൃഹാതുരത്വം കൊണ്ടുവരാൻ സാധിച്ച ഒരു മനോഹരമായ ചിത്രം. ആ ചിത്രത്തിൽ പ്രണയമുണ്ട്, സമരം ഉണ്ട്. ഒരു കാലത്തെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ഉണ്ട്. ഒരു കാലഘട്ടത്തിൽ കോളേജിൽ പഠിച്ച എല്ലാവരും ഈ ചിത്രം കണ്ട് കഴിയുമ്പോൾ എൻറെ കോളേജ് ജീവിതമല്ലേ എന്ന് ഓർമ്മിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ആ ചിത്രം.

സൗഹൃദത്തിനും പ്രണയത്തിനും ഒക്കെ വലിയ പ്രാധാന്യം നൽകി രീതിയിലായിരുന്നു ചിത്രം. ചിത്രത്തിന്റെ സമയത്തുതന്നെ അതി മനോഹരമായ മറ്റൊരു സൗഹൃദം കൂടി വളർന്നിരുന്നു. സിനിമയിൽ അഭിനയിച്ച പ്രിഥ്വിരാജും ഇന്ദ്രജിത്തും നരേനും ജയസൂര്യയും തമ്മിലായിരുന്നു ആ സൗഹൃദവലയം രൂപപ്പെട്ടത്. ഈ ചിത്രം മുതൽ അവർ തമ്മിൽ വലിയ സുഹൃത്തുക്കളായി മാറുകയായിരുന്നു. പിന്നീട് സിനിമയിൽ എത്ര വലിയ തിരക്കുകൾ ഉണ്ടെങ്കിലും ഈ സൗഹൃദത്തിനു വേണ്ടി 4 പേരും സമയം ചിലവഴിക്കാൻ തുടങ്ങിയിരുന്നു. അവരുടെ സന്തോഷങ്ങൾ സൗഹൃദത്തിൽ നിലനിൽക്കാൻ തുടങ്ങിയിരുന്നു. ലോകത്തിലെ എവിടെയാണെങ്കിലും വർഷത്തിൽ ഒരുവട്ടമെങ്കിലും നാലാളും ഒരുമിച്ചു കൂടും.

അവരുടെ സന്തോഷങ്ങൾ പങ്കു വയ്ക്കും. സൗഹൃദത്തിന് ഒട്ടും ചോർച്ച ഇല്ലാതെ അവർ മുൻപോട്ടു കൊണ്ടു പോവുകയും ചെയ്യും. അതായിരുന്നു അവരുടെ സന്തോഷങ്ങൾ.പിന്നീട് നാലുപേരും ഒരുമിച്ചുള്ള പല ചിത്രങ്ങളും ഇറങ്ങിയിട്ടുണ്ട്.എന്നാൽ സിനിമാ ലോകത്ത് ഇത്രയും ഗാഢമായ ഒരു സൗഹൃദം നിലനിർത്തിക്കൊണ്ട് പോവുക എന്നു പറയുന്നത് പലരെയും സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു കാര്യം തന്നെയാണ് എന്ന് പറയാതെ വയ്യ. കാരണം ക്ഷണികമായ സൗഹൃദങ്ങളുടെ ഒരു സ്ഥലമാണ് സിനിമ എന്നു പറയുന്നത്. എല്ലാവരും പരസ്പരം മത്സരിക്കുന്ന ഒരു രംഗമാണ് സിനിമ. അതുകൊണ്ടുതന്നെ അവിടെ ഒരു സൗഹൃദം ആത്മാർത്ഥമായ രീതിയിൽ കൊണ്ടുപോകുന്നത് വളരെ കഠിനാധ്വാനം ചെയ്യേണ്ട കാര്യം തന്നെയാണ്.

എങ്കിലും അതി മനോഹരമായ രീതിയിൽ സൗഹൃദം സൂക്ഷിക്കുന്ന ഒരുപാട് ആളുകൾ സിനിമകളിൽ ഉണ്ട്. ലോക്ഡൗൺ കാലത്തും ഇവരുടെ സൗഹൃദത്തിന് അല്പം മാറ്റുകൂട്ടി ഇരിക്കുകയാണ്. ഈ ലോക്ക് ഡൗൺ സമയത്ത് നേരിൽ കാണാൻ സാധിക്കാത്തതിനാൽ സാമൂഹിക അകലത്തിൽ എല്ലാം വലിയ പ്രാധാന്യം നൽകിക്കൊണ്ട് ഒരു വീഡിയോ കോളിൽ നാല് പേരും തങ്ങളുടെ സൗഹൃദം നിലനിർത്തിയിരിക്കുകയാണ്. വീഡിയോകാൾ ചെയ്ത സമയത്ത് സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ആയിരുന്നു ജയസൂര്യ വീണ്ടും തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് ആരാധകർക്ക് മുൻപിൽ തുറന്ന് കാണിച്ചത്.സാധാരണ ജയസൂര്യ ഇടുന്ന എല്ലാ ചിത്രങ്ങൾക്കും രസകരമായ അടിക്കുറിപ്പുകൾ നൽകാറുണ്ട്. ഇതിലും രസകരമായ അടിക്കുറിപ്പ് ജയസൂര്യ നൽകിയിരുന്നു. കൊറോണ വരുന്നതിനു മുൻപ് സിനിമയിൽ അഭിനയിച്ചിരുന്നു എന്ന് പറയുന്ന നാല് ഭീകരപ്രവർത്തകർ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഈ സ്ക്രീൻഷോട്ട് അടക്കമുള്ള ചിത്രം ജയസൂര്യ പങ്കുവെച്ചിരുന്നത്.

വളരെ പെട്ടെന്ന് തന്നെ ഈ ചിത്രം തരംഗമായി മാറുകയും ചെയ്തിരുന്നു.നിരവധി ആളുകൾ ചിത്രത്തിനു താഴെ അഭിപ്രായങ്ങളുമായി വന്നിരുന്നു. ഇനിയും സന്തോഷത്തോടെ നിങ്ങളുടെ സൗഹൃദം ഇതുപോലെ തന്നെ തുടർന്നു പോകട്ടെ എന്നു പറഞ്ഞു കൊണ്ടായിരുന്നു കൂടുതൽ ആളുകളും വന്നിരുന്നത്.