വിമർശിച്ചവർക്കും സപ്പോർട്ട് നൽകിയവർക്കും മറുപടി ആയി സൂര്യ.

ബിഗ്ബോസിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേടിയതും ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയതും സൂര്യ ആയിരിക്കണം. മണിക്കുട്ടനോട്‌ ഉള്ള പ്രണയം തുറന്നു പറഞ്ഞ നിമിഷം മുതൽ സൂര്യ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴയായിരുന്നു. സൂര്യ ഗെയിം നിലനിർത്തുന്നതിനുവേണ്ടി വെറുതേ പറഞ്ഞതായിരുന്നു മണിക്കുട്ടൻ നോടുള്ള പ്രണയം എന്നു പറഞ്ഞുകൊണ്ടായിരുന്നു ട്രോളുകൾ തുടങ്ങിയത്. പിന്നീട് മണിക്കുട്ടനോട്‌ സൂര്യയോട് ഓവിയയുടെ കാര്യം പറഞ്ഞപ്പോൾ അത് പിടിച്ച ആയി ട്രോളുകൾ. എന്നാൽ ബിഗ്ബോസിൽ നിന്നും എലിമിനേറ്റ് ആയതിനു ശേഷം ഒരിക്കൽ പോലും സൂര്യ സോഷ്യൽ മീഡിയയിൽ വന്നിരുന്നില്ല.

തന്റെ അഭിപ്രായങ്ങൾ പറഞ്ഞിരുന്നില്ല. എലിമിനേറ്റ് ആയിരുന്നുവെങ്കിലും സൂര്യ ചെന്നൈയിൽ തന്നെ തുടരുകയായിരുന്നു എന്നായിരുന്നു അവസാനം അറിയാൻ സാധിച്ചത്. എന്നാൽ ഇപ്പോൾ സൂര്യ സോഷ്യൽ മീഡിയയിലേക്ക് വന്നിരിക്കുകയാണ്. തന്നെ വിമർശിച്ചവരോടും സപ്പോർട്ട് ചെയ്യുന്നവരോടും ഒക്കെ സൂര്യ സംസാരിക്കുകയാണ്. ഗെയിമിൽ പിടിച്ചു നിൽക്കുന്നതിനുവേണ്ടി താൻ വെറുതെ കാണിച്ച് ഒരു പ്രണയമായിരുന്നില്ല മണിക്കുട്ടനോട്‌ എന്ന്. അതിനു മുൻപ് തന്നെ സൂര്യ പറഞ്ഞിരുന്നു. അതിനോടൊപ്പം മണിക്കുട്ടന്റെ വീട്ടുകാരോട് മാപ്പ് പറയുകയും ചെയ്തിരുന്നു. അവർക്ക് വേദനയുണ്ടാക്കുന്ന എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം എന്നും. തന്റെ മാതാപിതാക്കളെ പോലെ തന്നെയാണ് അവരെയും കാണുന്നത് എന്ന് പറഞ്ഞിരുന്നു. അതിനു പുറമെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്ന് സൂര്യ സംസാരിക്കുന്നത്.

എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദിയുണ്ട്. നിങ്ങൾ കാരണമാണ് ഇപ്പോൾ എന്നെ ആരെങ്കിലും ഒക്കെ അറിയാൻ തുടങ്ങിയത്. അധികമാരും അറിയാതെപോയ ഒരു ആർട്ടിസ്റ്റ് ആയിരുന്നു ഞാൻ എന്നൊക്കെ സൂര്യ പറയുന്നുണ്ട്. എല്ലാത്തിനും ശേഷം തന്നെ വെറുത്തവരോടും ട്രോൾ ഉണ്ടാക്കിയവരോടും ഒന്നും മറുപടി പറയാൻ സൂര്യ മറക്കുന്നില്ല. ഡിയർ ഹേറ്റേഴ്സ് നിങ്ങളോടും നന്ദിയുണ്ട്. എന്നെ ട്രോളുകൾ ഉണ്ടാക്കി ഇത്രയും ഫേമസ് ആക്കിയതിന് എന്നാണ് സൂര്യ പറയുന്നത്.

ബിഗ് ബോസിൽ ആദ്യം വന്ന കാലങ്ങളിലൊക്കെ എല്ലാവർക്കും സൂര്യ ഇഷ്ടമായിരുന്നു. എന്തുപറഞ്ഞാലും പെട്ടെന്ന് കരഞ്ഞുപോകുന്ന സ്വഭാവമുള്ള സൂര്യയെ ആളുകൾ ഇഷ്ടപ്പെട്ടിരുന്നു എന്നാൽ പിന്നീടാണ് സൂര്യ ആളുകൾക്ക് കുറച്ച് വെറുപ്പായി തുടങ്ങിയതിന്. അതിന്റെ കാരണം എന്ത് കാര്യത്തിനു സൂര്യ അതുതന്നെ ചെയ്യാൻ തുടങ്ങിയതായിരുന്നു എന്നത് ആയിരുന്നു. വെറുതെ എന്തെങ്കിലും ഒന്ന് പറഞ്ഞാൽ പോലും സൂര്യ പെട്ടെന്ന് കരയാൻ തുടങ്ങും. അതിനോടൊപ്പം ക്യാമറയിൽ ചെന്ന് അച്ഛനെയും അമ്മയെയും ഒക്കെ കാണണം എന്ന് പറയാനും തുടങ്ങും.ആദ്യം മുതലേ എല്ലാവരും സംശയിച്ചു. സൂര്യ പേളിമാണിക്ക് പഠിക്കുകയാണോ എന്ന്. ആദ്യ സീസണിൽ പേളി കാണിച്ചിരുന്ന ചില കാര്യങ്ങളൊക്കെ സൂര്യ കാണിക്കുന്നുണ്ടായിരുന്നു അത് സൂര്യ അഭിനയിക്കുന്നതാണ് എന്ന കാണുന്നവർക്ക് വ്യക്തമായി മനസ്സിലാവുന്ന രീതിയിൽ ആയിരുന്നു.

അതിനോടൊപ്പം തന്നെ വെളിയിൽ നിന്ന് വന്ന രണ്ടു പേരായ ഫിറോസ് സ്സജ്ജന സൂര്യ ഇങ്ങനെയല്ല വെളിയിൽ എന്നും എന്ത് കാര്യത്തെയും ബോൾഡ് ആയിട്ട് നേരിടുന്ന ഒരാളാണ് സൂര്യ എന്നും എന്നാൽ ഒരു ഗെയിമിൽ തുടരുകയാണെങ്കിൽ അത്‌ വിജയിക്കുന്നതിന് വേണ്ടി സൂര്യ ഏത് അറ്റം വരെയും പോകും എന്നൊക്കെ പറഞ്ഞിരുന്നു. അത് കൂടി കേട്ടതോടെ ആളുകൾക്ക് ചെറിയ സംശയങ്ങൾ തോന്നി തുടങ്ങി. സൂര്യ ഇങ്ങനെ ആയിരുന്നു എന്ന് ചിന്തിക്കാൻ തുടങ്ങി. പിന്നെ എന്തുകൊണ്ടാണ് ബിഗ് ബോസനുള്ളിൽ സൂര്യ ഇങ്ങനെ നിൽക്കുന്നത് എന്നും. അതുകൊണ്ടായിരിക്കാം ഒരുപക്ഷേ യഥാർത്ഥമായ പ്രണയം മണികുട്ടനോട് തോന്നിയിട്ട് പോലും പലരും സൂര്യയുടെ ഇഷ്ടത്തെ അംഗീകരിക്കാതെ പോയത്. സൂര്യ പറഞ്ഞതുപോലെ ഒരു പ്രണയം തുടങ്ങാൻ ഒരുപാട് നാളുകൾ ഒന്നും ആവശ്യമില്ലല്ലോ.ഒരു നിമിഷം മാത്രം മതി.

Leave a Reply