നിരവധി ആരാധകരുള്ള ഒരു മിനിസ്ക്രീൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് ഹിന്ദിയിലും തമിഴിലും ഒക്കെ സംപ്രേഷണം ചെയ്യുന്ന ഒരു പരിപാടിയാണ്.ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളത്തിൽ അവതാരകനായി എത്തിയിരിക്കുന്നത് മോഹൻലാലാണ്. മികച്ച രീതിയിൽ തന്നെ അദ്ദേഹം അദ്ദേഹത്തിന് ലഭിച്ച ആ റോൾ കൈകാര്യം ചെയ്യുന്നുണ്ട്. ബിഗ് ബോസ് മൂന്നാം സീസൺ ആണ് മലയാളത്തിലെ. ആദ്യത്തെ മികച്ച രീതിയിൽ തന്നെയായിരുന്നു മുൻപോട്ട് പോയിരുന്നത്.എന്നാൽ രണ്ടാമത്തെ സീസൺ കോവിഡ് പ്രശ്നങ്ങൾ കാരണം ഇടയ്ക്ക് വെച്ച് നിർത്തേണ്ടി വന്നിരുന്നു. പണ്ട് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മലയാളി ഹൗസ് എന്ന ഒരു പരിപാടിയുടെ ഏകദേശ രൂപം തന്നെയാണ് ബിഗ് ബോസ് എന്ന ഈ റിയാലിറ്റി ഷോയും.

100 ദിവസങ്ങൾ പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ഏകാന്തതയെ കൂട്ടുപിടിച്ച് ഒരു വീട്ടിൽ താമസിച്ച് വിജയിക്കുന്നവർ ആരാണോ അവരാണ് ബിഗ് ബോസിൻറെ വിജയ്. ഇതാണ് റിയാലിറ്റി ഷോയുടെ പ്രമേയം. വിജയ് ആകുന്നവരെ കാത്തിരിക്കുന്നത് 75 ലക്ഷം രൂപയുടെ ഫ്ലാറ്റ് ആണ്.പല സ്വഭാവങ്ങളും ആയി പല വീട്ടിൽ നിന്നും വരുന്ന ആളുകൾ അവർ ഒരുമിച്ച് 100ദിവസം. ആലോചിക്കുമ്പോൾ രസകരമാണ് എന്ന് തോന്നുമ്പോഴും രണ്ടുമൂന്നു ദിവസങ്ങൾ കഴിയുമ്പോഴേക്കും പലർക്കും ഇടയിൽ യഥാർത്ഥ കളിയുടെ ആവേശം തുടങ്ങി കഴിയും. പിന്നീട് അവർ പോരാടാൻ തുടങ്ങും. ഇങ്ങനെയാണ് ഈ കളിയിൽ രസം പിടിച്ചു വരുന്നത്. ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ ത്രീ ഏകദേശം മലയാളം ബിഗ് ബോസ് സീസൺ 2 പോലെ നിർത്താൻ പോവുകയാണ് എന്നാണ് പരക്കെയുള്ള വാർത്തകൾ.

ഇതിന് കാരണമായി പറയുന്നത് ബിഗ് ബോസിലെ അണിയറ പ്രവർത്തകരിൽ ആരോ ഒരാൾ കോവിഡ് പോസിറ്റീവായി എന്നാണ്. ബിഗ് ബോസ് പോലെ ഒരു പരിപാടിയിലെ അണിയറപ്രവർത്തകർക്ക് ആണെങ്കിൽ പോലും കോവിഡ് വരികയാണെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ മറ്റുള്ളവരിലേക്ക് ലീക്ക് ചെയ്യാൻ എളുപ്പമാണ്. എന്നാൽ ബിഗ് ബോസ് ഹൗസിൽ ഉള്ളവർക്ക് ഇത് പേടിക്കേണ്ട കാര്യമില്ല. അവർ പുറംലോകവുമായി യാതൊരു ബന്ധവും പുലർത്താതെ ആണ് അതിനുള്ളിൽ കഴിയുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു കാരണത്തിന്റെ പേരിൽ ബിഗ്ബോസ് നിർത്താൻ ഒരു സാധ്യതയും കാണുന്നില്ല. മാത്രമല്ല പരിപാടിയുടെ പേരും ഒരു പ്രശ്നത്തിലും ഇത് നിർത്തില്ല എന്ന രീതിയിൽ തന്നെയാണ്. ദി ഷോ മസ്റ്റ്‌ ഗോൺ എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോൾ തന്നെ കോവിഡ് പ്രശ്നങ്ങളൊന്നും ഇതിനെ ബാധിക്കുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.

എന്താണെങ്കിലും ബിഗ് ബോസിലെ അണിയറപ്രവർത്തകർക്ക് കോവിഡ് ബാധിച്ചു എന്ന് അറിഞ്ഞ നിമിഷം മുതൽ ആരാധകർ മുഴുവൻ വലിയ വിഷമത്തിലാണ്. ഈ സീസണിൽ പകുതിയിൽ വെച്ച് നിർത്തുമോ എന്ന് അറിയാൻ. പക്ഷേ ഇപ്പോൾ 92 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇനി കുറച്ചു ദിവസങ്ങൾ കൂടി ബിഗ് ബോസ് ഹൗസ് ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ ഇത് നിർത്തില്ല എന്ന് തന്നെയാണ് ആരാധകരും വിശ്വസിക്കുന്നത്.