എല്ലാ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറേ വേദനയോടെ ആയിരുന്നു കഴിഞ്ഞ ദിവസം ഒരു വാർത്ത കേട്ടത്. ടെലിവിഷൻ റിയാലിറ്റി ഷോകളുടെ ചരിത്രം മാറ്റിയെഴുതിയ ബിഗ്ബോസ് റിയാലിറ്റി ഷോ നിർത്തി എന്നായിരുന്നു ആ വാർത്ത. ചെന്നൈയിൽ സംപ്രേഷണം നടന്നുകൊണ്ടിരുന്ന റിയാലിറ്റിഷോയുടെ സ്റ്റുഡിയോ പൂട്ടി സീൽ ചെയ്തിരുന്നുവെന്നും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചിത്രീകരണമാരംഭിക്കില്ല എന്നുമൊക്കെ അണിയറപ്രവർത്തകരും പറഞ്ഞിരുന്നു.

ഇതിനിടയിൽ പല വാർത്തകളും വന്നിരുന്നു. മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റിയെന്നും ഹോട്ടലിൽ നിന്നും മത്സരാർത്ഥികൾ നാട്ടിലേക്ക് മടങ്ങി എന്നും അടക്കം പല വാർത്തകളും. എന്താണെങ്കിലും ബിഗ് ബോസിന്റെ ആരാധകർക്ക് വളരെ വേദന നിറഞ്ഞ ഒരു വാർത്തയായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ബിഗ് ബോസ് അണിയറ പ്രവർത്തകർ തന്നെ ഈ കാര്യത്തിൽ ഒരു സ്ഥിതീകരണം നൽകിയിരിക്കുകയാണ്. ഷോ അവസാനിക്കില്ല അങ്ങനെ ഇടയ്ക്കുവെച്ച് ഷോ നിർത്തുകയും ഇല്ല. കോവിഡ് കൊണ്ട് മാത്രമാണ് നിർത്തി വെച്ചിരിക്കുന്നത്. മത്സരാർഥികളെ എല്ലാം ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണ്.

പക്ഷേ ബിഗ് ബോസ് ഹൗസിനുള്ളിൽ അവർ എങ്ങനെയായിരുന്നു അങ്ങനെ തന്നെയാണ് ഹോട്ടൽ റൂമിൽ താമസിപ്പിച്ചിരിക്കുന്നത്. ഇതുവരെ പുറംലോകവുമായി അവർക്ക് യാതൊരു ബന്ധവും ഉണ്ടായിട്ടില്ല. വേണമെങ്കിൽ നാട്ടിൽ പോകാം എന്ന് മത്സരാർത്ഥികളോട് പറഞ്ഞിട്ടുണ്ട്. എന്നാൽ അങ്ങനെ തിരിച്ചുപോകുന്ന മത്സരാർത്ഥികൾ ക്വയറ്റ് ചെയ്ത് ആയിട്ട് കണക്കാക്കുകയാണ് ചെയ്യുന്നത്. ബാക്കി ആരെങ്കിലും ഉണ്ടെങ്കിൽ അവരെ വെച്ച് ഷോ നടത്തുവാനും തീരുമാനം ആയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഒരു മത്സരാർത്ഥികളും പോകാൻ തയ്യാറായിടുമില്ല.

ചില ഉന്നതരുടെ ഇടപെടൽ കൊണ്ടാണ് ഇങ്ങനെ പെട്ടെന്ന് തന്നെ ഷോയുടെ പരിപാടി നടത്താൻ സാധിച്ചത് എന്നും പറയുന്നുണ്ട്. എന്താണെങ്കിലും പരിപാടിയുടെ ഗ്രാൻഡ്ഫിനാലെ നടത്തുമെന്ന് അധികൃതർ പറയുന്നതിനോടൊപ്പം തന്നെ കോവിഡ് പ്രതിസന്ധികൾ മാറിയതിനുശേഷം പരിപാടിയുടെ ചിത്രീകരണം ആരംഭിക്കുക തന്നെ ചെയ്യും. 95 ദിവസം തന്നെ പൂർത്തിയാക്കിയ പരിപാടിയായിരുന്നു ഇനി അവസാനിക്കാൻ വെറും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇങ്ങനെയൊരു തീരുമാനം. അതുകൊണ്ടുതന്നെ ഇത് പൂർത്തിയാക്കിയതിനു ശേഷം മാത്രമേ ഇനി ബിഗ് ബോസിന്റെ അധികൃതർ മടങ്ങു എന്നാണ് അറിയിച്ചിരിക്കുന്നത്. ബിഗ്ബോസ് നിർത്തി എന്ന് കരുതി വേദനിച്ച പല ആരാധകർക്കും ഇത് വലിയ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ്.

എല്ലാ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറേ വേദനയോടെ ആയിരുന്നു കഴിഞ്ഞ ദിവസം ഒരു വാർത്ത കേട്ടത്. ടെലിവിഷൻ റിയാലിറ്റി ഷോകളുടെ ചരിത്രം മാറ്റിയെഴുതിയ ബിഗ്ബോസ് റിയാലിറ്റി ഷോ നിർത്തി എന്നായിരുന്നു ആ വാർത്ത. ചെന്നൈയിൽ സംപ്രേഷണം നടന്നുകൊണ്ടിരുന്ന റിയാലിറ്റിഷോയുടെ സ്റ്റുഡിയോ പൂട്ടി സീൽ ചെയ്തിരുന്നുവെന്നും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചിത്രീകരണമാരംഭിക്കില്ല എന്നുമൊക്കെ അണിയറപ്രവർത്തകരും പറഞ്ഞിരുന്നു.
കേരളത്തിൽ വച്ചു ഷോയുടെ ചിത്രീകരണം ഉണ്ടാകും എന്നാണ് അറിയാൻ കഴിയുന്നത്….