പ്രശസ്ത സിനിമ നടൻ കൃഷ്ണകുമാറിൻറെ മകളും ചലച്ചിത്ര താരവുമായ അഹാന കൃഷ്ണയെ അറിയാത്തവർ ചുരുക്കമായിരിക്കും. പുതുമുഖ നടിയായ അഹാന ലൂക്കാ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. ടോവിനോ തോമസിന്റെ നായികയായാണ് ലൂക്കാ എന്ന ചിത്രത്തിൽ അഹാന അഭിനയിച്ചത്. ഈ സിനിമ താരത്തിന്റെ മലയാള സിനിമ കരിയറിൽ ഒരു പൊൻതൂവലായ് മാറി.

എന്നാൽ ലോക്‌ഡോൺ കാലത്തു സോഷ്യൽ മീഡിയ വഴി വിവാദങ്ങളിൽ ചർച്ച ചെയ്യപ്പെട്ട നായിക കൂടിയാണ് അഹാന. ആവശ്യമില്ലാത്തിടത് പ്രതികരിച്ചു എന്ന പേരിലാണ് ആഹാനയെ സോഷ്യൽ മീഡിയ വഴി ആക്രമിച്ചത്. കൊറോണ എന്ന മഹാമാരി കാരണം സിനിമ ഇല്ലാത്തത് കൊണ്ട് തന്നെ യൂട്യൂബ് ചാനലുമായി സജീവമാണ് താരം.

എന്നാൽ തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയായി സൈബർ ബുള്ളീസിനൊരു പ്രേമലേഖനം എന്ന വീഡിയോ തന്നെ ചെയ്തു ശ്രെദ്ധയായിരുന്നു. എന്നാൽ ഒരു പുതിയ വിവാദത്തിൽ പെട്ട താരം ദുൽഖർ സൽമാൻ നായകനായ കുറിപ്പ് എന്ന ചലച്ചിത്രത്തിന്റെ സ്‌നേക് പിക് വീഡിയോ ദുൽഖർ സൽമാന്റെ ജന്മദിനമായ ജൂലൈ ഇരുപത്തിയെട്ടിന് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.

ഇപ്പോൾ യൂട്യൂബിന്റെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത് തുടരുന്ന വീഡിയോയുടെ ചുവട്ടിൽ അഹാന കൃഷണ നൽകിയ കമന്റാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. നല്ല വീഡിയോ മോശം തംബ്നൈൽ നിങ്ങൾ എന്ന് പഠിക്കും എന്നായിരുന്നു അഹാന കുറിച്ച കമന്റ്റ്. ഇതിന് കുറിപ്പിന്റെ ഒഫീഷ്യൽ അക്കൗണ്ട് എന്ന് അവകാശപ്പെടുന്ന പേജിൽ നിന്നും വന്ന മറുപടി ഇങ്ങനെ അതിന് നീ ഏതാ എന്നായിരുന്നു. അഹാനയുടെ വിവാദ കമൻറ്റും ഉരുളയ്ക്ക് ഉപ്പേരി പോലെ വന്ന മറുപടിയും സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്ന കാഴ്ചയാണ് ഉണ്ടായത്.
Image Courtesy : huffingtonpost.com