മികച്ച ഒരുപിടി ചിത്രങ്ങളിലൂടെ തിളങ്ങിയ താരമായിരുന്നു അഭിരാമി. സൂപ്പർസ്റ്റാറുകളെയും നായിക ആയിരുന്നു അവർ. ജയറാമിന്റെ കൂടെ അഭിരാമി ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രം ആയിരുന്നു അഭിരാമിയുടെ അഭിനയജീവിതത്തിൽ താരത്തെ പ്രശസ്തിയിൽ കൊണ്ടുചെന്നെത്തിച്ചത്. സുരേഷ് ഗോപി നായകനായ പത്രം എന്ന ചിത്രത്തിലൂടെയായിരുന്നു അഭിരാമി തൻറെ അഭിനയ ജീവിതത്തിന്റെ തുടക്കം.മോഹൻലാൽ നായകനായ ശ്രദ്ധ എന്ന ചിത്രത്തിലെ അഭിരാമിയുടെ പ്രകടനവും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒട്ടു മിക്ക സൂപ്പർ നായകന്മാരുടെയും നായികയാവാൻ സാധിച്ച ഒരു താരം കൂടിയായിരുന്നു അഭിരാമി.
ഒരു ഓൺലൈൻ മാധ്യമം അഭിരാമിയെ കുറിച്ചുള്ള ഒരു വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ആ മാധ്യമത്തിൽ വന്നിരുന്ന വാർത്തയെക്കുറിച്ചുള്ള സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചു കൊണ്ടായിരുന്നു അഭിരാമി അടുത്ത സമയത്ത് രംഗത്തെത്തിയിരിക്കുന്നത്. കുറെ നാളുകൾക്ക് കൂടി നമ്മുടെ നാട്ടിൽ ഒരാളെ കാണുകയാണെങ്കിൽ സ്വാഭാവികമായും അവർ പറയുന്ന ചില കാര്യങ്ങളാണ് കറുത്തല്ലോ വെളുത്തലോ മെലിഞ്ഞല്ലോ തടിച്ചല്ലോ തുടങ്ങിയ കമൻറുകൾ ഒക്കെ. ഇത് പറയുന്നവർക്ക് വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും കേൾക്കുന്നവർക്ക് അത് എത്രമാത്രം വേദന നൽകുന്നതാണ് എന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. അല്ലെങ്കിൽ അറിഞ്ഞിട്ടും ചിലർ പറയുന്നത് ആണോ എന്ന് അറിയില്ല. ഈ കാര്യങ്ങളെപ്പറ്റി തുറന്നു പറയുക ആണ് അഭിരാമി.
ഒരു ബോഡി ഷെയ്മിങ് ആയിരുന്നു കഴിഞ്ഞ ദിവസം തന്നെ പറ്റി ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്ത വാർത്ത എന്നായിരുന്നു അവർ പറഞ്ഞത്. അഭിരാമിക്ക് പല മാറ്റങ്ങളും വന്നു. വയസ്സായതിന്റെ പല ലക്ഷണങ്ങളും ശരീരം അറിയിച്ചു തുടങ്ങി എന്നൊക്കെയായിരുന്നു വാർത്തയുടെ തലക്കെട്ട്. എന്നാൽ വാർത്തയുടെ കൂടെ അവർ പങ്കുവെച്ച ചിത്രങ്ങൾ രണ്ടിലും തനിക്ക് ഒരു ആത്മവിശ്വാസമാണ് എന്നായിരുന്നു അഭിരാമി പറയുന്നത്. എന്ത് മാറ്റം ആണുള്ളതെന്നും അഭിരാമി ചോദിക്കുന്നു. ഒരാളുടെ വ്യക്തിത്വത്തെ കുറിച്ച് അല്ലെങ്കിൽ ആത്മവിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നതിനു പകരം ഒരാളുടെ ശരീരത്തെ കുറിച്ചും ശരീരത്തിൻറെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കേണ്ടത് എന്തിനാണ്.
അതൊരു നല്ല പ്രവണതയാണെന്ന് എനിക്ക് തോന്നുന്നില്ല എന്നാണ് അഭിരാമി പറയുന്നത്.നമ്മുടെ സമൂഹം എന്തിനാണ് ശരീരത്തെ കുറിച്ച് കൂടുതൽ പറയുന്നത്. അല്ലാതെ അവരുടെ കഴിവിനെയും കഠിനാധ്വാനം തെയും കൂടുതലായി എത്തിച്ചുകൊണ്ട് എന്തുകൊണ്ട് മറ്റു കാര്യങ്ങൾ ചെയ്യുന്നില്ല എന്നൊക്കെയായിരുന്നു അഭിരാമി ചോദിച്ചിരുന്നത്. എന്നാൽ ആ ഓൺലൈൻ മാധ്യമം തന്നോട് മാപ്പ് പറഞ്ഞിട്ടുണ്ടായിരുന്നു. അവർ ആ ന്യൂസ് ആരെയും വേദനിപ്പിക്കാൻ വേണ്ടി ആയിരുന്നില്ല അങ്ങനെ ഒരു ന്യൂസ് കൊടുത്തത് എന്ന് തന്നെ അറിയിച്ചിരുന്നു എന്നുമൊക്കെയാണ് അഭിരാമി പറയുന്നത്. അതുകൊണ്ടുതന്നെ തനിക്ക് അതിൽ വലിയ സന്തോഷമുണ്ടെന്നും.
ഒരു തെറ്റ് ചെയ്താൽ മാപ്പ് പറയുവാനുള്ള ശീലം വളരെ നല്ല ഒരു പ്രവണതയാണെന്ന് അംഗീകരിക്കുന്നുണ്ട് എന്നൊക്കെയായിരുന്നു അഭിരാമി പറഞ്ഞത്. ഏതായാലും അഭിരാമിയുടെ ഈ കാഴ്ചപ്പാട് വളരെ നല്ല ഒന്നുതന്നെയാണ്. മറ്റുള്ളവരുടെ ബാഹ്യ സൗന്ദര്യത്തിൽ അല്ല അവരുടെ കഴിവുകളിൽ ആണ് അവരുടെ യഥാർത്ഥ സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത് മുഴുവൻ. മനസാണ് യഥാർത്ഥ സൗന്ദര്യം കാണിച്ചുതരുന്നത്.