ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രം കണ്ടവർ ഒന്നും അഹങ്കാരിയായ പെൺകുട്ടിയെ മറക്കില്ല. കണ്ടുകൊണ്ടിരിക്കുന്ന ആൾക്കാർക്ക് പോലും ഒരു ദേഷ്യം തോന്നണമെങ്കിൽ അത്ര മികച്ച അഭിനയം ആയിരിക്കണം നടത്തുന്നത്. അഭിരാമി എന്ന നടിയുടെ വിജയമായിരുന്നു അത്. ഭർത്താവിന്റെ വീടുമായി ഇണങ്ങാൻ സാധിക്കാത്ത, ഭർത്താവിൻറെ സ്നേഹം മറ്റുള്ളവർക്ക് പങ്കിട്ട് പോകുന്നത് സഹിക്കാൻ സാധിക്കാത്ത സ്വാർത്ഥമായ ഒരു പെൺകുട്ടിയുടെ കഥയായിരുന്നു. ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രം പറഞ്ഞത്. അവളുടെ അഹങ്കാരത്തെയും അച്ചൻറെ ജോലിയിൽ അഹങ്കാരിക്കുന്ന ഒക്കെ ഉള്ള ചില കാര്യങ്ങൾ ആയിരുന്നു. അതിൻറെ പ്രമേയമായി എത്തിയത്. എന്ന ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു അഭിനയ ജീവിതത്തിലെ തന്നെ മാറ്റിമറിച്ച ഒരു ചിത്രമായിരുന്നു ഞങ്ങൾ സന്തുഷ്ടരാണ്.

ചിത്രത്തിലെ ആണല്ല പെണ്ണ് എന്ന് തുടങ്ങുന്ന ഗാനം ഇന്നും ആളുകൾക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒന്നാണ്. ഇപ്പോൾ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തെപ്പറ്റി പറയുകയാണ് നായിക അഭിരാമി. ചില അഭിപ്രായങ്ങളാണ് താരം പറയുന്നത്. ഇന്നത്തെ അഭിരാമിക്ക് ഒരിക്കലും ആ സിനിമയോടെ യോജിക്കാൻ കഴിയില്ല എന്നാണ് താരം പറയുന്നത്. അതിൻറെ മറുപടി ആ സിനിമ ചെയ്തപ്പോൾ തനിക്ക് 15 വയസ്സ് മാത്രമായിരുന്നു പ്രായം എന്നാണ് അഭിരാമി പറയുന്നത്. ഗാർഹിക പീഡനത്തിനും സ്ത്രീകളെ അകത്തു ഇരുത്തുന്നതിനെയും പ്രോത്സാഹിപ്പിച്ച് ഒന്നാണെന്നും സിനിമ ഗ്രൂപ്പുകളിൽ ആ ചിത്രം ചർച്ചയായിരുന്നു. അഭിരാമി ചിത്രത്തെപ്പറ്റി പറയുന്നത് ഇങ്ങനെ. ആ സിനിമ ചെയ്യുമ്പോൾ എനിക്ക് 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നത്തെ കാലഘട്ടത്തിൽ അത്തരത്തിലുള്ള പല സിനിമകൾ ഇറങ്ങിയിരുന്നു. അതിനാൽ അത് വലിയ വിഷയമായി തോന്നിയിരുന്നില്ല.

കുറച്ചു തന്റേടം ഉള്ള സ്ത്രീയാണെങ്കിൽ അവളെ ഒന്ന് അടിച്ചു ഒതുക്കണം. ജീൻസ് ഇട്ടിരിക്കുന്ന മോഡേൺ സ്ത്രീയാണെങ്കിൽ അവളെക്കൊണ്ട് സാരി ഉടുപ്പിക്കണം അതൊക്കെ അന്നത്തെ സിനിമകളിൽ ധാരാളം ഉണ്ടാകുന്ന പ്രമേയമാണ്. എന്നാൽ ഇപ്പോൾ ആരും അത്തരം സിനിമകൾ കാണാറില്ല.അതിനർത്ഥം നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള ആളുകൾ ഇല്ലെന്നല്ല. എന്നാൽ ഇന്ന് അഭിരാമി എന്ന വ്യക്തിക്ക് ഒരിക്കലും അതിനോട് യോജിക്കാൻ ആകില്ല എന്നതാണ്. ഇത്തരം ആശയങ്ങൾ ഒന്നും ഒരിക്കലും ജീവിതത്തിലേക്ക് എടുക്കുവാനും പാടില്ല അഭിരാമി പറയുന്നു.നിരവധി ചിത്രങ്ങളുടെ ഭാഗമായ നായികയായിരുന്നു അഭിരാമി.ഇപ്പോൾ മിനി സ്ക്രീൻ രംഗത്ത് അഭിരാമി ശ്രദ്ധേയമാണ്.

തിരിച്ചുവരവിൽ അഭിരാമി സുരേഷ് ഗോപിയുടെ നായികയായിരുന്നു എത്തിയിരുന്നത്. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായിക വേഷം ആയിരുന്നു. വളരെ മികച്ച രീതിയിൽ തന്നെ അഭിരാമി ചെയ്യുകയും ചെയ്തിരുന്നു. മലയാളത്തിൽ ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ ഭാഗ്യം ലഭിച്ച നടി കൂടിയായിരുന്നു അഭിരാമി. സുരേഷ് ഗോപി നായകനായ പത്രം എന്ന സിനിമയിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള ചുവടുവെപ്പ് അഭിരാമി നടത്തുന്നത്.