മറ്റ് രാജ്യങ്ങളിൽ ചെല്ലുമ്പോൾ ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ.

യാത്രകൾ പോകാൻ ഇഷ്ടപ്പെടാത്തവർ ആരാ അല്ലെ. അങ്ങനെ പല രാജ്യങ്ങളിലേക്കും യാത്രകൾ ചെയ്യുന്നവരാണ് നിങ്ങൾ എങ്കിൽ ഓരോ രാജ്യത്തും ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. ഓരോ രാജ്യത്തും പല വ്യത്യസ്തമായ നിയമങ്ങളും ചട്ടങ്ങളുമാണ് ഉള്ളത്. പല സ്ഥലത്തെയും നിയമങ്ങളെ കുറിച്ച് കേൾക്കുമ്പോൾ വിചിത്രമായി തോന്നാം. തായ്‌ലൻഡ് എന്ന രാജ്യത്തിൽ പോയിട്ടുള്ളവരാണോ നിങ്ങൾ, എങ്കിൽ ഈ രാജ്യത്തു നിരോദിച്ചിരിക്കുന്ന ഒരു കാര്യമാണ് പൈസയിൽ ചവിട്ടാൻ പാടില്ല എന്നത്.

ഇനി ഇറ്റലിയിൽ ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമെന്തെന്നാൽ ഭക്ഷണത്തിന് ശേഷം പാൽ കാപ്പി ഓഡർ ചെയ്യാൻ പാടില്ല. സ്ത്രീകൾ എല്ലാവരും ഇഷ്ടപെടുന്ന ഒരു കാര്യമാണ് ഹീൽസുള്ള ചെരിപ്പ് ധരിക്കുക എന്നത്. എന്നാൽ ഗ്രീസ് എന്ന രാജ്യത്തു ഇത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. മിക്കവാറുമുള്ളവർ ചെയ്യുന്ന ഒരു കാര്യമാണ് നല്ല ഭക്ഷണങ്ങൾ കിട്ടിയാൽ അതിനു ശേഷം അവിടുത്തെ ആളുകൾക്ക് ടിപ്പ് കൊടുക്കുന്നത്. എന്നാൽ ജപ്പാനിൽ ഇത് കർശനമായി നിരോദിച്ചിരിക്കുന്ന ഒരു കാര്യമാണ്.

എന്നാൽ തുർക്കിയിലാണ് എങ്കിലോ കൈ കൊണ്ട് മുഖം മറക്കുന്നതിനെ അവർ വിലക്കിയിരിക്കുന്നു. എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു സാധനമാണ് ചൂയിങ്കം. എന്നാൽ സിംഗപ്പൂരിൽ ചൂയിങ്കം വിൽക്കുന്നതും വാങ്ങുന്നതും ഇവിടെ കുറ്റകരമാണ്. ഇനി പോർച്ചുഗലിൽ ആണെങ്കിലോ അവിടെ കടലിൽ മൂത്രമൊഴിക്കുന്നതിനു വലിയ ശിക്ഷ തന്നെ ലഭിക്കുന്നതാണ്. സാൻഫ്രാൻസിസ്കോ എന്ന രാജ്യത്തിൽ പൊതുയിടങ്ങളിൽ പ്രാവിന് ഭക്ഷണം കൊടുക്കുന്നതിനെ പൂർണ്ണമായും വിലക്കിയിരിക്കുന്നു.

ഇനി അമേരിക്കയിലെ അരിസോണയിൽ ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണ് അവിടെ കള്ളിമുൾ ചെടി മുറിച്ചു കളയുന്നത് ഇരുപത്തിയഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്ന ഒരു കുറ്റമായേക്കാം. നിങ്ങൾ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് എങ്കിൽ തീർച്ചയായും ഇത്തരത്തിൽ ഓരോ രാജ്യത്തും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്.

Leave a Reply