മനുഷ്യർക്ക് സാദാരണ രീതിയിൽ സംഭവിക്കുന്നതാണ് അബദ്ധങ്ങൾ. അതായത് അബദ്ധങ്ങൾ പറ്റാത്ത മനുഷ്യർ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ കേവലം ഒരു അബദ്ധത്തിലൂടെ കോടിക്കണക്കിന് രൂപ നഷ്ടം വന്നാലോ. എന്നാൽ ചിലപ്പോൾ ജീവൻ തന്നെ നഷ്ട്ടമായാലോ. മനുഷ്യജീവനും കോടിക്കണക്കിന് രൂപയും നഷ്ടം വന്ന കുറച്ചു അബദ്ധങ്ങൾ പരിചയപ്പെട്ടാലോ.

സാദാരണയായി പാലം നിർമ്മിക്കുന്നത് ഒരു പാതയിൽ നിന്നും മറ്റൊരു പാതയിലേക്ക് അനായാസം യാത്ര ചെയ്യാൻ വേണ്ടിയാണ്. ലണ്ടനിലെ കാൽ നട യാത്രക്കാർക്ക് തെയ്ൽസ് നദി മറികടക്കുന്നതിന് വേണ്ടി നിർമ്മിച്ച ഒരു പാലമാണ് മില്ലേനിയം പാലം എന്നും ലണ്ടൻ മില്ലേനിയം ഫൂട്ട് ബ്രിഡ്ജ് എന്നും ഈ പാലത്തെ അറിയപ്പെടാറുണ്ട്. കോടിക്കണക്കിന് രൂപ ചിലവഴിച്ചു നിർമ്മിച്ച ഈ പാലം സിറ്റി ഓഫ് ലണ്ടൻ കോർപ്പറേഷന്റെ മേൽനോട്ടത്തിൽ സിറ്റി ഓഫ് ബ്രിഡ്ജ് ഹൗസ് എസ്റ്റേറ്റാണ് ഈ പാലം നിർമ്മിച്ചത്.

1998 ൽ സ്റ്റീലും കോൺക്രീറ്റും ഉപയോഗിച്ച് നിർമ്മാണം തുടങ്ങിയ പാലം 2000 ത്തിൽ പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തു. എന്നാൽ ഉൽഘാടന ദിവസം തന്നെ പാലത്തിനു മുകളിലൂടെ നടന്ന ജനങ്ങൾ ഭയാനകമായ കുലുക്കം അനുഭവപ്പെട്ടു. ആ സംഭവത്തെ തുടർന്നു അടച്ചിട്ട പാലം രണ്ട് വർഷത്തിന് ശേഷം പരിമിതമായ ആളുകൾക്ക് വേണ്ടി തുറന്നു കൊടുത്തു എങ്കിലും വീണ്ടും അടച്ചിട്ടു.

പാലത്തിന്റെ നിർമ്മിതിയിൽ സംഭവിച്ച ഇളക്കം മാറ്റാൻ ശ്രമങ്ങൾ നടക്കുന്നു എങ്കിലും ഇന്നും അത് ഉപയോഗശൂന്യമായി നിലനിൽക്കുന്നു എന്ന് തന്നെ പറയാം. എന്ത് മാത്രം കഠിനാധ്വാനവും പൈസയും മുടക്കി നിർമിച്ച ഈ പാലം ഇന്നും ജനങ്ങൾക്ക് ഉപയോഗപ്പെടുന്നില്ല എങ്കിൽ അതൊരു തീരാത്ത നഷ്ടം തന്നെയാണ്.