ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് സ്വിട്സർലാൻഡ്. ഏതൊരാളും കാണാൻ കൊതിക്കുന്ന ഒരു രാജ്യമേതാണ് എന്ന് ചോദിച്ചാൽ അതിനും ചിലപ്പോൾ ഉത്തരമായി നൽകുന്നത് സ്വിട്സർലാൻഡ് എന്ന് തന്നെ ആയിരിക്കും. പണ്ട് ഇത് ജർമ്മൻ അതീനതയിലുള്ള രാജ്യമായിരുന്നു. ലാറ്റിൻ ഭാഷയിൽ ഈ രാജ്യത്തിൻറെ ഔദ്യോഗിക നാമം കോൺഫെഡറേഷ്യ ഹെൽവെറ്റിക്ക എന്നായിരുന്നു. ആണവായുധം എന്നെങ്കിലും പൊട്ടി പുറപ്പെടുക യാണെങ്കിലോ അതിൽ സുരക്ഷിതമായി നിലനിൽക്കുന്ന രാജ്യം സ്വിട്സർലാൻഡ് ആയിരിക്കും.

ഈ രാജ്യത്തിൻറെ മറ്റൊരു പ്രത്യേകത ഇവിടുത്തെ മുഴുവൻ ജനങ്ങളെയും പാർപ്പിക്കാനുള്ള ന്യൂക്ലിയർ ഷെൽറ്ററുകൾ ഈ രാജ്യത്തു സജ്ജമാണ്. അത് മാത്രമല്ല മൃഗങ്ങളെ വളരെ യധികം ഇഷ്ടപ്പെടുന്നവരാണ് അവിടുത്തെ ജനങ്ങൾ. സാമൂഹ്യ മ്യങ്ങളെ ജോഡികളാക്കി താമസിപ്പിക്കണമെന്നും അവിടുത്തെ സർക്കാർ വ്യക്തമാക്കീട്ടുണ്ട്. ചോക്‌ളേറ്റിനെ ഇഷ്ടപ്പെടുന്നവർ എല്ലാവരും കൊതിക്കുന്നതായിരിക്കും സ്വിട്സർലാന്റിലെ ചോക്ലേറ്റ് കഴിക്കാൻ. കാരണം ചോക്ലേറ്റിന് പണ്ടേ പേര് കേട്ട നാടാണ് സ്വിട്സർലാൻഡ്.

സ്വിട്സർലാന്റിലെ പ്രധാന കവാടങ്ങളെല്ലാം പുറത്തു നിന്നുള്ള ആക്രമണത്തിന്റെ സൂചനകൾ ലഭിച്ചാൽ ഏത് സമയത്തും പൊട്ടിത്തെറിക്കാവുന്ന സംവിധാനങ്ങൾ ഈ രാജ്യത്തു സജ്ജമാണ്. ജപ്പാൻ കഴിഞ്ഞാൽ ഏറ്റവും ആയുർദൈർഖ്യമുള്ള രാജ്യമേത് എന്ന് ചോദിച്ചാൽ അതും സ്വിട്സർലാൻഡ് തന്നെയാണ്. സ്വിറ്റർലാന്റിലെ ജനീവ എന്ന തടാകത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമായിരിക്കുമല്ലേ. ഇവിടുത്തെ മനോഹരമായ തടാകങ്ങളിൽ ഏറ്റവും വിസ്തീർണ്ണമുള്ള തടാകമേതെന്ന് ചോദിച്ചാൽ അതും ജനീവ തന്നെയാണ്.

മികച്ച പല കണ്ടുപിടിത്തങ്ങളും ലോകത് എത്തിച്ചത് ഈ രാജ്യം തന്നെയാണ്. അതിനു മികച്ച ഉദാഹരങ്ങളാണ് കംപ്യൂട്ടർ മൗസ്,അലുമിനിയം ഫോയിൽ അങ്ങനെ ഉപയോഗപ്രദമായ പല കണ്ടു പിടിത്തങ്ങളും. അതുമാത്രമല്ല ഈ രാജ്യത്തിലെ ഏറ്റവും ശമ്പളമുള്ള ജോലിയാണ് അദ്യാപനം. ലോകത്തിലെ പല ആഡംബര വാച്ചുകളും നമ്മളിലേക്കെത്തിച്ചതും ലോകത്തിലെ ഈ സമ്പന്നമായ രാജ്യങ്ങളിൽ ഒന്നായ സ്വിറ്റ്ലാൻഡ് തന്നെയാണ്.