നമ്മുടെ ശരീരത്തിന് വേണ്ട അത്യാവശ്യമായ ഒരു കാര്യമാണ് ഉറക്കം. ഒരു ദിവസത്തെ ഉറക്കം നഷ്ടപ്പെട്ടാൽ എന്തൊക്കെ ബുദ്ധിമുട്ടുകളാണ് നമ്മുടെ ശരീരത്തിന് ഉണ്ടാകുന്നത്. ഉറങ്ങുമ്പോഴും നമ്മുടെ ശരീരം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോൾ ഇന്ന് നമുക്ക് ഉറക്കത്തിൽ ശരീരത്തിലുണ്ടാകുന്ന കുറച്ചു അത്ഭുതങ്ങൾ എന്തൊക്കെയാ എന്ന് നോക്കിയാലോ. ഉറക്കത്തിൽ സംസാരിക്കുന്ന വ്യക്തിയാണോ നിങ്ങൾ. ജീവിതത്തിൽ ഒരു വട്ടമെങ്കിലും എന്തെങ്കിലും ഉറക്കത്തിൽ സംസാരിക്കാത്തവർ ചുരുക്കമായിരിക്കും.
ഈ സംസാരം മുപ്പത് സെക്കൻഡുകൾ മാത്രമേ ദൈർഖ്യമുണ്ടാകുകയുള്ളൂ. ഗാഢമായ ഉറക്കത്തിലേക്ക് പോകുന്നതിന് മുൻപത്തെ ഒന്നോ രണ്ടോ മണിക്കൂറുകൾക്ക് ഇടയിലായിരിക്കും ഈ പ്രവർത്തനം നടക്കാറുള്ളത്. ജീവിതത്തിൽ സ്ട്രെസ്, മദ്യപാനം,ഉറക്കക്കുറവ്,പനി,ഡിപ്രെഷൻ എന്നിവ കൊണ്ടും ഇങ്ങനെ ഉണ്ടാകാം എന്നും പറയുന്നു. ശരീരത്തെ പുനർജീവിക്കുന്നതിനും വിശ്രമം നൽകുന്നതിനും അത്യാവശ്യമായ ഒരു കടഘമാണ് ഉറക്കം.
നമ്മൾ ഉറങ്ങുമ്പോഴും നമ്മളുടെ തലച്ചോർ ഉറങ്ങാതെ പല പ്രവർത്തനങ്ങളും നടത്തി കൊണ്ടിരിക്കുകയാണ്. നമ്മുടെ മനസിന് ആവശ്യമില്ല എന്ന് തോന്നുന്ന കാര്യങ്ങളെ ഒഴിവാക്കി നിർത്തുകയും ഓർത്തിരിക്കേണ്ട കാര്യങ്ങളെ പ്രത്യേകമായി കരുതി വെക്കുകയും തലച്ചോർ ചെയ്യുന്നു.