പെൺകരുതിന്റെ ഉലയിൽ ഊതികാച്ചിയ മഞ്ജുവിന്റെ സൗന്ദര്യം വീണ്ടും പതിൻമടങ്ങ്…! പുതിയ വീഡിയോ പുറത്ത്.

ഒരു കാലത്ത് മലയാള സിനിമയുടെ നായിക സങ്കൽപങ്ങൾക്ക് ഒരൊറ്റ പേരെ ഉണ്ടായിരുന്നുള്ളൂ. മഞ്ജുവാര്യർ. വളരെ കുറച്ചു കാലങ്ങൾ മാത്രമേ മഞ്ജു സിനിമയിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ലഭിച്ച കഥാപാത്രങ്ങൾ ആകട്ടെ വളരെ മികച്ചതും ആയിരുന്നു എന്ന് എടുത്തുപറയണം. മഞ്ജുവിന്റെ കൈകളിൽ ഒരു കഥാപാത്രം ഭദ്രമായിരിക്കും എന്ന സംവിധായകർക്ക് പോലും ഉറപ്പായിരുന്നു. അത്രയ്ക്ക് മികച്ച കഥാപാത്രങ്ങൾ മാത്രം ആയിരുന്നു സംവിധായകൻ മഞ്ജു നൽകിയിരുന്നത്. മഞ്ജുവിനു വേണ്ടി പ്രത്യേകം കഥാപാത്രങ്ങൾ എഴുതപ്പെടുന്ന സാഹചര്യങ്ങൾ വരെ ഉണ്ടായി. അത്രയ്ക്ക് മികച്ച അഭിനേത്രിയായിരുന്നു മഞ്ജു വാര്യർ. സ്വന്തമായി ഡബ്ബ് ചെയ്ത് സംസാരശൈലിയും ആളുകൾക്കിടയിൽ കൊണ്ടുവന്ന മഞ്ജുവിന്റെ രീതികളെല്ലാം ആളുകൾക്ക് വലിയ ഇഷ്ടമായിരുന്നു.

മഞ്ജുവാര്യരെ സ്നേഹിക്കുന്ന പോലെ മലയാളി ഒരു നായികയും ഒരുപക്ഷേ സ്നേഹിച്ചിട്ട് ഉണ്ടാവില്ല. മഞ്ജുവാര്യരെ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തപ്പോൾ എല്ലാവർക്കും ഒരുപോലെ വിഷമമായിരുന്നു. എന്നാൽ അവരുടെ പ്രിയപ്പെട്ട നായികാ സുഖമായി ജീവിച്ചോട്ടെ എല്ലാവരും വിചാരിച്ചു. ഒരു കുടുംബിനിയായി മഞ്ജു ജീവിതം ആരംഭിച്ചപ്പോഴും ദിലീപിനോട് എപ്പോഴും ആളുകൾ തിരക്കിയത് ഒന്നുമാത്രമായിരുന്നു മഞ്ജു വീണ്ടും സിനിമയിലേക്ക് വരുമോ എന്ന്. അതൊക്കെ മഞ്ജുവിനെ വിട്ടുകൊടുത്തിരിക്കുകയാണ് എന്ന് പറഞ്ഞ് ദിലീപ് ഒഴിഞ്ഞു മാറി.പിന്നീട് ദിലീപുമായുള്ള ദാമ്പത്യം തകർന്ന നിമിഷത്തിലും മഞ്ജുവിനൊപ്പം തന്നെ ആരാധകർ നിന്നും. മഞ്ജു വേദനിച്ചപ്പോൾ ആരാധകൻ ഓരോരുത്തരും അവർക്കൊപ്പം തന്നെ നിന്നു. രണ്ടാമത് വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നപ്പോൾ ആരാധകർ മഞ്ജുവിനെ നെഞ്ചോട് ചേർത്ത് പിടിച്ചു. ജീവിതത്തിലെ ഏറ്റവും മോശമായ പ്രതിസന്ധിയിലൂടെ കടന്നു പോയ നിമിഷവും തളർന്നുപോകാതെ ഉയർന്ന പെൺകരുത്തിനു എല്ലാവരും മഞ്ജു എന്ന് വിളിച്ചു.

മഞ്ജു ഇപ്പോൾ അതിമനോഹരമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. മഞ്ജുവാര്യരുടെ എവർഗ്രീൻ ഹിറ്റ് ചിത്രമായ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ കൈതപ്പൂവിൻ എന്ന് തുടങ്ങുന്ന ഗാനം മഞ്ജു ആലപിച്ചതിനൊപ്പം തന്നെ മനോഹരമായ കുറച്ചു വീഡിയോ കൂടി ചേർത്തുകൊണ്ടാണ് മഞ്ജു ഈ വീഡിയോ ഇറക്കിയിരിക്കുന്നത്. അതിമനോഹരമായി സുന്ദരിയായ മഞ്ജുവിനെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മീനാക്ഷിയെ കാൾ സുന്ദരിയായി ആണ് ഈ പ്രായത്തിലും മഞ്ജു ഇരിക്കുന്നത് എന്നാണ് വരുന്ന കമൻറുകൾ. അതി സുന്ദരിയായ രീതിയിലുള്ള ഉള്ള മഞ്ജുവിന്റെ ദാവണി അണിഞ്ഞ ചിത്രങ്ങൾ മുതൽ സാധാരണ കൂർത്ത ഇട്ടിട്ടുള്ള ചിത്രങ്ങൾ വരെ കാണാൻ സാധിക്കുന്നുണ്ട്. വീഡിയോ ഇതിനോടകം പ്രേക്ഷകങ്ങളും താരങ്ങളെല്ലാം ഏറ്റെടുത്തിരിക്കുകയാണ്.

മഞ്ജുവിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള കമൻറുകൾ നോക്കുകയാണെങ്കിൽ താരങ്ങൾ ആണ് കൂടുതൽ എന്ന് പറയാം. മൊത്തത്തിൽ പറയുകയാണെങ്കിൽ സിനിമയ്ക്ക് അകത്തും മഞ്ജുവിന് ആരാധകർ ഏറെയാണ്. മഞ്ജുവിന്റെ സൗന്ദര്യത്തിന് പകരം വയ്ക്കുവാൻ ഇനിയും പുതിയൊരു നായിക കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. മലയാളത്തിലെ ഏറ്റവും വലിയ ലേഡി സൂപ്പർ സ്റ്റാർ പിന്നെ. ഒരു കാര്യം എടുത്തുപറയണം. മഞ്ജു തന്നെ പറഞ്ഞതാണ് ഞാൻ ഒരിക്കലും സൗന്ദര്യത്തെപ്പറ്റി ചിന്തിക്കാറില്ല. നമുക്ക് ഒരു രാത്രിയെങ്കിലും സമാധാനമായി ഉറങ്ങാൻ കഴിയുന്നുണ്ടെങ്കിൽ ഒരു വിഷമങ്ങളും നമ്മളെ അലട്ടുന്നില്ല എങ്കിൽ അതാണ് നമ്മുടെ സൗന്ദര്യം എന്നത്. എത്രയോ വിഷമങ്ങൾ മനസ്സിൽ ഉണ്ടായിരിക്കും എന്നിട്ടും അതൊന്നും മുഖത്ത് വരുത്താതെ ഇരിക്കുന്നത് മനസ്സിന്റെ വിജയമാണ്. പ്രതിസന്ധികളിൽ തളരാതെ പെൺകരുത്തിൽ വിജയമാണ്.

Leave a Reply